കണ്ണിൽ കണ്ണിൽ (സി ഐ എ ( കോമ്രേഡ്‌ ഇൻ അമേരിക്ക ) )
This page was generated on July 27, 2024, 1:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2017 12:24:15.
കണ്ണില്‍ കണ്ണില്‍ നോക്കും നേരം...
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ...?
ഇതെന്തോ...
എന്നും മുന്നില്‍ കാണുമ്പോൾ എന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ...?
ഇതെന്തോ...?

ഞാനലഞ്ഞ വഴിയരികുകള്‍...
പൂവാല്‍ മൂടി...
ഞാന്‍ മറന്ന പ്രിയ വരികളില്‍...
തേന്‍ തൂകി... നീ...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം...
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ...?
ഇതെന്തോ...?
എന്നും മുന്നില്‍ കാണുന്പോള്ളെം
തുള്ളി തുളുന്പുന്നതെന്തോ...?
ഇതെന്തോ...?

ഏറുമനുരാഗം മനസ്സില്‍ സ്വയം...
നൂറു മഴവില്ലായ് തെളിയുന്നുവോ...
ഇന്നോര്‍ക്കുവാനതൊന്നുമാത്രമേതു നേരവും...
ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം...
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ...?
ഇതെന്തോ...
എന്നും മുന്നില്‍ കാണുന്പോള്ളെം
തുള്ളി തുളുന്പുന്നതെന്തോ...?
ഇതെന്തോ...?

ദൂരെ ഹിമശൈലം ഉരുകീ ഇതാ...
ഞാനൊഴുകുമേതോ പനിനീര്‍ നദീ...
വിമൂകമായൊരേ കടല്‍ തിരഞ്ഞിടുന്നു ഞാന്‍...
വിലോല മോഹമായ് കുതിര്‍ന്നു ചാഞ്ഞു ചായുവാന്‍...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം...
ഉം ഉം ഉം ഉം... ഉം ഉം ഉം ഉം... ഉം ഉം...?
ഇതെന്തോ...?

ഞാനലഞ്ഞ വഴിയരികുകള്‍...
പൂവാല്‍ മൂടി...
ഞാന്‍ മറന്ന പ്രിയ വരികളില്‍...
തേന്‍ തൂകി... നീ...

നാ ന നാന... നാ ന നാന...
നാ ന നാന... നാ ന നാന...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം...
ഇതെന്തോ...?
എന്നും മുന്നില്‍ കാണുന്പോള്ളെം
തുള്ളി തുളുന്പുന്നതെന്തോ...?
ഇതെന്തോ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts