ചിന്തിച്ചോ നീ (സത്യ )
This page was generated on April 28, 2024, 1:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2018 17:10:42.
പ്രിയനേ...
മധുരലഹരി തഴുകി നമ്മളൊന്നിച്ചാടി
ഇവിടെയിരവുപലതു നമ്മളൊന്നിച്ചോടി
പുലരിവിരിയുമിനിയുമിനിയുമെന്തോ നാളെ!
വെറുതെ ചിന്തിച്ചോ നീ?

ചിന്തിച്ചോ നീ - ശരിയ്ക്കും ചിന്തിച്ചോ നീ
ഇടയ്ക്കിടെ മനസ്സിലെന്നെ ചിന്തിച്ചോ നീ
ചിന്തിച്ചോ നീ - ശരിയ്ക്കും ചിന്തിച്ചോ നീ
കണ്മുനയാൽ തലോടിയെന്തോ മന്ത്രിച്ചോ നീ
നിറങ്ങളാൽ പുണർന്ന രാവിൽ
കൊലുസ്സിതിൻ കിലുക്കമോടെ
അടുത്തു ഞാൻ വരുന്നനേരം അന്തിച്ചോ നീ
ജമന്തിതൻ ദളങ്ങളോടെ
വിരിഞ്ഞൊരീക്കിനാവിലേറി
തിടുക്കമെൻ തുടിപ്പിലെങ്ങോ ചുംബിച്ചോ നീ
(ചിന്തിച്ചോ നീ)

ആർദ്രമായ് നിന്നുള്ളിന്നഴിവാതിൽച്ചാരെ വന്ന
വിലോലമെൻ സുഗന്ധമെന്നും മോഹിച്ചോ നീ
വസന്തവും വെണ്ണിലാവും
വന്നും പോയും മാറുമ്പോഴും
മനസ്സിലാപ്പൂമണങ്ങൾ ലാളിച്ചോ നീ
അനുരാഗം... മഴയായി... [2]
സിരയാകെ കുളിരായി സുമശരനടനമേ
പാതിരാശലഭംപോൽ മധുതൂകിവരുമെന്നെ
പലരാവിൽ ഒരുപോലെ കൊഞ്ചിച്ചോ നീ
പാതിയിൽ വീഴുന്ന മുറിയുന്ന മൊഴിയോടെ
ചെവിയോരമിനിയെന്തോ ചോദിച്ചോ നീ
(ചിന്തിച്ചോ)

മധുരലഹരി തഴുകി നമ്മളൊന്നിച്ചാടി
ഇവിടെയിരവുപലതു നമ്മളൊന്നിച്ചോടി
പുലരിയണയുമിനിയുമിനിയുമെന്തോ നാളെ!
വെറുതെ ചിന്തിച്ചോ നീ? ചിന്തിച്ചോ നീ?

നൂപുരം കാണാതെ ഞൊറിനീക്കി വന്നൂ മെല്ലെ
നിലാവിനാൽ എന്നെ നിന്നിൽ ബന്ധിച്ചോ നീ
മനസ്സിലോ മേഘം മൂടി
മോഹം മെയ്യിൽ തീയായ് മാറി
ഉരസ്സിതിൽ പുൽകിച്ചായാൻ ദാഹിച്ചോ നീ
നിശയാകെ... നിറവോടെ... [2]
ഒരു റോസാമലരായി മുഖപടമണിയവേ
പാതിരാ മാഞ്ഞാലും മധുപാത്രമൊഴിഞ്ഞാലും
ലയലാസ്യനടമാടാൻ യാചിച്ചോ നീ
കാണിയെ പ്രിയനാക്കി ദിനമോരോ വധുവായി
വരുമെന്നിലനുരാഗം ചാലിച്ചോ നീ
(ചിന്തിച്ചോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts