മധു മധു മധുമതിയേ (സഖാവ് )
This page was generated on April 29, 2024, 12:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍ശ്രീകുമാർ വാക്കിയിൽ ,പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 05:06:45.

മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം
ആനന്ദമീ ആരംഭവും അനുരാഗമായ്...
ഹഹ ഹാ...ഹഹ ഹാ.....
മധു മധു മധുമതിയേ...നിന്നെ കാണാൻ എന്തു രസം...

കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും...
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും
അലരായിരം വിരിയുന്നു...അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം...
അഹഹാ...അഹഹാ...ഓ...ഓ.....
മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം
മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം...
ആനന്ദമീ ആരംഭവും അനുരാഗമായ്...
അഹഹാ...അഹഹാ......

കണ്മണിയേ നീ കാലങ്ങൾ താണ്ടി
കൈയോടു് കൈ കോർത്തു പോരാടണം
പോകുന്ന വഴിയിൽ വീഴുന്ന നേരം
ചാരത്തു നീ അന്നും ഉണ്ടാവണം....
അലരായിരം വിരിയുന്നു...അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം...
അഹഹാ...അഹഹാ...ഓ...ഓ...
മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം
മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം...
ആനന്ദമീ ആരംഭവും അനുരാഗമായ്...
അഹഹാ...അഹഹാ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts