കണ്ണഞ്ചുന്നൊരു നാടുണ്ടിങ്ങു് (ഗോദ )
This page was generated on April 29, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2017 10:20:34.

കണ്ണഞ്ചുന്നൊരു നാടുണ്ടിങ്ങു് കണ്ണാടിക്കല്‍ പേരാണു്
അടിതട ചോടും വരുതിയിലാക്കിയ വിരുതന്മാരുടെ ഊരാണു്
പോരിനിറങ്ങിയ നേരത്തെല്ലാം വീര്യം കണ്ടതു് നേരാണു്
കൊമ്പു കുലുക്കിയ വമ്പന്മാരിൽ മുന്‍പേ ഉള്ളിവനാരാണു്
കാലുകുത്തിയോരേതു മണ്ണും കൈ വണങ്ങിയതാണെന്നും
ചീറ്റിയെത്തിയ കാട്ടുപോത്തും തോറ്റു മാറിയതാണയ്യാ....

മത്സരത്തിന്‍ നാളുറച്ചാല്‍ ഉത്സവത്തിന്‍ ഓളമല്ലേ...
ആളകമ്പടി ശിങ്കിടികള്‍...മുന്നൊരുക്കം തിരുതകൃതി
സൂര്യനെത്തും മുന്‍പുണര്‍ന്നേ മെയ്ക്കരുത്തിന്‍ മുറകളുമായ്
മല്ലനവന്‍ കല്ലുറപ്പായ് എല്ലുകളെ മാറ്റുകയായ്...
എണ്ണ മിന്നും പൊന്നുടലില്‍ പെണ്ണുങ്ങളോ കണ്ണുഴിഞ്ഞേ
അടുപ്പിനുള്ളില്‍ തീയണയാതടുക്കളകള്‍ അടര്‍ക്കളമായ്
ആട്ടിറച്ചി മുട്ടകളും നാട്ടില്‍ വേറേ കിട്ടുകില്ലേ....
ഗോദയതില്‍ ആര്‍ ഭരിക്കും...കാത്തിരിക്കും കാറ്റു പോലും.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts