നീലാകാശ കുടക്കീഴിൽ (എന്റെ കല്ലുപെൻസിൽ )
This page was generated on April 19, 2024, 3:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജീവൻ നന്ദൻ
ഗാനരചനഷംസുദ്ദീൻ കുട്ടോത്ത്
ഗായകര്‍കണ്ണൻ കലവൂർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2017 10:28:54.

നീലാകാശക്കുടക്കീഴെ...കാലം ചൂതു പടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതേ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിൽ അടയും...
നീലാകാശക്കുടക്കീഴെ...കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിൽ അടയും...

ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ
ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ...
വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ
അരുളുന്നൊരാകാശ താരകം...സ്നേഹ താരകം...
നീലാകാശക്കുടക്കീഴെ...കാലം ചൂതു പടം വരയ്ക്കും...

താഴത്തേയ്ക്കെന്തേ നോക്കി നില്പൂ താരകം
ഈ താണവരെത്തന്നെ നോക്കി നില്പൂ താരകം
അരുതിനി സന്ദേഹം...അരുതിനി സന്താപം
അരുളുകയാണാകാശ താരകം...സ്നേഹ താരകം...
ഓ....ഓ....ഓ...ഓ....  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts