കൊഞ്ചി കൊഞ്ചി പൂക്കും (മെല്ലെ )
This page was generated on April 27, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോ ഡൊണാൾഡ് മാത്യു
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2017 12:32:14.

കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ
കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ...
ഉമ്മ തന്നതാരു്...പമ്മി നിന്ന കാറ്റോ
ഉമ്മ തന്നതാരു്...പമ്മി നിന്ന കാറ്റോ...
കുളിരിലിളകി തളിരുവളരെ ചിറകുവിരിയുമരിയമനസ്സുമായ്
പൊന്നേ ചെറു മിന്നാമിന്നി പൂവേ...
മെല്ലെ ഇനി ചന്നം പിന്നം പാടു്...
കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ...

ശലഭം പാറുന്നപോൽ...മിഴികൾ ചിമ്മുന്നുവോ..
ശലഭം പാറുന്നപോൽ...മിഴികൾ ചിമ്മുന്നുവോ.....
ചുണ്ടിൽ...പാടാ പാട്ടോ...
നെഞ്ചിൽ...തോരാ തേനോ...
പൊന്നേ ചെറു മിന്നാമിന്നി പൂവേ...
മെല്ലെ ഇനി ചന്നം പിന്നം പാടു്...
കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ...

കസവിൻ പാവാടയിൽ....കനകം മിന്നുന്നുവോ...
കസവിൻ പാവാടയിൽ....കനകം മിന്നുന്നുവോ.....
പെയ്യാ...മേഘം പോലെ...
നിന്നിൽ...കൂന്തൽ ചേലോ....
പൊന്നേ ചെറു മിന്നാമിന്നി പൂവേ...
മെല്ലെ ഇനി ചന്നം പിന്നം പാടു്...
കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ...

കൊഞ്ചി കൊഞ്ചി പൂക്കും പിഞ്ചുമുല്ലപ്പൂവേ...
ഉമ്മ തന്നതാരു്...പമ്മി നിന്ന കാറ്റോ
ഉമ്മ തന്നതാരു്...പമ്മി നിന്ന കാറ്റോ...
കുളിരിലിളകി തളിരുവളരെ ചിറകുവിരിയുമരിയമനസ്സുമായ്
പൊന്നേ ചെറു മിന്നാമിന്നി പൂവേ...
മെല്ലെ ഇനി ചന്നം പിന്നം പാടു്...
പൊന്നേ ചെറു മിന്നാമിന്നി പൂവേ...
മെല്ലെ ഇനി ചന്നം പിന്നം പാടു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts