പോയ്മറഞ്ഞ കാലം (വിശ്വാസപൂർവ്വം മൻസൂർ )
This page was generated on April 28, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരമേഷ് നാരായണ്‍
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2018 15:17:13.
പോയി മറഞ്ഞകാലം വന്നു ചേരുമോ
പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ
വർണ്ണമേഴും ചാർത്തും മാരിവില്ല് പോലെ
അഴകെഴുന്ന ബാല്യം വരുമോ.. പ്രിയേ
ആദ്യാനുരാഗം.. മധുരം പ്രിയേ
പോയി മറഞ്ഞകാലം വന്നു ചേരുമോ

ഒരു കുടയ്ക്ക്കീഴെ നമ്മൾ മഴ പൊഴിഞ്ഞ പാട്ടു കേട്ടു
ഒരു മനസ്സിൻ താളമോടെ മതിമറന്ന കാലം
മിഴിയിൽ മന്ദാര തളിരണിയും ബാല്യം ചേതോഹരം
ശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ കൗമാരം മോഹനം
കുസൃതി ബാല്യത്തിൽ നിന്റെ കളി വീണതേങ്ങിയോ
കുറുമ്പിൻ കൗമാര പ്രായം വിരഹ കാവ്യം
പോയി മറഞ്ഞകാലം വന്നു ചേരുമോ

മഴയും മഞ്ഞും വേനലും മാറി മാറി വന്നു
പോയിമടങ്ങുകില്ലാ യാത്രപോയി ബാല്യവും കൗമാരവും
അരികെ മാവിന്റെ മുല്ല വല്ലിയിൽ പൂക്കുന്നു യൗവ്വനം
അകലെ മായുന്നൊരന്തി സൂര്യനോ കൂരിരുൾ സാന്ത്വനം
ഓർമച്ചെപ്പിൽ നിന്നും ഞാനൊന്നുണർന്നിടട്ടെ
കാത്തു നിന്നിടാ കാലം തേരിലേറിടട്ടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts