നിലാവിന്റെ നഗരമേ (വിശ്വാസപൂർവ്വം മൻസൂർ )
This page was generated on May 3, 2024, 12:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരമേഷ് നാരായണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 08:58:12.

നിലാവിന്റെ നഗരമേ പുലരിമഞ്ഞിൻ വഴികളേ
ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ
ഏതോ വസന്തത്തിൻ ഇതൾ വീണ ജാലകങ്ങൾ
ഒരിക്കലും തുറക്കാതെ അടഞ്ഞേ പോയ്
നിലാവിന്റെ നഗരമേ പുലരിമഞ്ഞിൻ വഴികളേ
ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ

അന്നു ലോകം വെളിച്ചത്തിൽ കുളിച്ചിരുന്നു
നിറങ്ങളും സ്വരങ്ങളും നിറഞ്ഞിരുന്നു
ഗോപുരത്തിൽ മിനാരത്തിൽ ഒരേ തൂവൽ ചിറകുമായി
പ്രാവുകൾ പാറി പറന്നിരുന്നു
നിലാവിന്റെ നഗരമേ

ദീപങ്ങൾ കണ്ണു ചിമ്മി പൊലിഞ്ഞുവല്ലോ
മനസ്സിലെ മധുരങ്ങൾ അലിഞ്ഞുവല്ലോ
വാതിലെല്ലാം അടച്ചിട്ട് ഹൃദയങ്ങൾ കെടുത്തിയ
തിരുവൊരു ചുടലയായി കഴിഞ്ഞുവല്ലോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts