ചെമ്മാനത്തമ്പിളി (സർവോപരി പാലാക്കാരൻ )
This page was generated on May 7, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനഡോ വേണുഗോപാൽ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,അപർണ്ണ ബാലമുരളി ,ബാലു വര്‍ഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 07:01:27.
 
ചെമ്മാനത്തമ്പിളി പൂക്കുന്നേ പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ മലർമാലകൾ പോലെ
ആരാണീ രാത്രി തൻ നീലാമ്പൽ പൂക്കളെ
സ്നേഹാർദ്രമധുരമായ് തഴുകി തലോടുന്നു
പൊൻവെയിലേൽക്കും ഹിമകണം പോലെ
ഉള്ളിൽ മധുകണം നീളെ…..

മെല്ലെ മായും മുകിലോരം ചേക്കേറും കനവൊന്നിൽ
മനസ്സിൽ ഒഴുകിയെത്തും തരളിത രാഗം
പാഴ്മുളം തണ്ടിനുള്ളിൽ പൂങ്കാട്ടിൻ പ്രണയമാണെന്നോ
കരളിലെ തന്ത്രികളിൽ തുടു വിരൽ തൊട്ടതോ
ഒരു മൂളിപ്പാട്ടായ് നാവിൻ തുമ്പിൽ കളിവാരി ചൊല്ലീ ആരോ പാടുന്നുണ്ടോ..
ചെമ്മാനത്തമ്പിളി പൂക്കുന്നേ പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ മലർമാലകൾ പോലെ
ആരാണീ രാത്രി തൻ നീലാമ്പൽ പൂക്കളെ
സ്നേഹാർദ്രമധുരമായ് തഴുകി തലോടുന്നു
പൊൻവെയിലേൽക്കും ഹിമകണം പോലെ
ഉള്ളിൽ മധുകണം നീളെ…..

ഈ രാവിൻ വിരിമാറിൽ കുളിരോലും പുതുവഴിയിൽ
ചെറുചിരിയലകളുമായ് എത്തുന്നതാരോ
ഉൾപ്പൂവിൻ തുടിപ്പുകളിൽ മോഹത്തിൻ നിറം പടരുന്നോ
അവയുടെ മൃദുദലങ്ങൾ പാതി വിടർന്നോ
ഇനി മായാമെന്നും ഓർമ്മച്ചെപ്പിൽ നറുഗന്ധം തൂകി ഇവളരികിൽ ഉണ്ടെന്നോ
ചെമ്മാനത്തമ്പിളി പൂക്കുന്നേ പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ മലർമാലകൾ പോലെ
ആരാണീ രാത്രി തൻ നീലാമ്പൽ പൂക്കളെ
സ്നേഹാർദ്രമധുരമായ് തഴുകി തലോടുന്നു
പൊൻവെയിലേൽക്കും ഹിമകണം പോലെ
ഉള്ളിൽ മധുകണം നീളെ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts