പൈപ്പിന്‍ ചോട്ടില്‍ (പൈപ്പിൻ ചുവട്ടിലെ പ്രണയം )
This page was generated on April 27, 2024, 6:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2018 09:49:43.

പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ...
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ....
വയസ്സരൊരുപിടി തെറിച്ച യുവനിര
കിടാങ്ങളനവധി വനിതകളും
സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും
ഒടുക്കമൊരു ചിരി പകരുമിടം...
കായലു് നടുവിലു് കാലണവലിപ്പത്തിൽ
തിളങ്ങണ ചെറുതുരുത്തു്....

കശപിശകൾ പുതുകിസ്സകൾ ഇതാദ്യമുണരണതിങ്ങു്
കടമിഴിയാൽ പ്രണയവല വിടാതെ എറിയണതിങ്ങു്
വെള്ളമില്ലാത്ത ചാലുപോലേറെ പെണ്ണുകെട്ടാത്ത കൂട്ടർ
പലവഴിയേ പെരുകിവരും ദ്വീപാണു്....

ഒരു കുളിയിൽ അകലുകയായ് വിഷാദമടിമുടിയിങ്ങു്
കൊതുകുകളോ പുലരിവരെ സ്വകാര്യമുരുവിടുമിങ്ങു്
വെള്ളപൂശാതെ ഉള്ളതോതുന്ന നല്ല ചങ്ങാത്തമുണ്ടേ
ഒരു വിളിയിൽ പറന്നുവരും എന്നാളും....

പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ...
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ....
വയസ്സരൊരുപിടി തെറിച്ച യുവനിര
കിടാങ്ങളനവധി വനിതകളും
സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും
ഒടുക്കമൊരു ചിരി പകരുമിടം...
കായലു് നടുവിലു് കാലണവലിപ്പത്തിൽ
തിളങ്ങണ ചെറുതുരുത്തു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts