മെല്ലെ മെല്ലെ ഒരു മന്ദാരം (സദൃശവാക്യം 24:29 )
This page was generated on May 6, 2024, 3:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,വൃന്ദ ഷമീക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,ഷീലു അബ്രഹാം
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2018 07:48:47.

മെല്ലെ മെല്ലെയൊരു മന്ദാരം
നെഞ്ചിൽ പൂവിടുന്ന നേരം
കാതിൽ കാതിലൊരു സംഗീതം
തേനായ് തൂവിടുന്ന നേരം
പറക്കാം...വാനിലായ്...
കനവിൻ തൂവലായ് ദൂരമേറെ
പറക്കാം...വാനിലായ്...
മഴവിൽപ്പൂവിലോരോ നിറങ്ങളാകാം
കാറ്റേ ഈ കുഞ്ഞുമാഞ്ചോട്ടിലൊന്നു വന്നീടുമോ...
കുഴലൂതി കൈത്താളമിട്ടൊന്നു കൂടുമോ...
മെല്ലെ ഈ പിഞ്ചു പൂമൊട്ടിൽ ഉമ്മ വെച്ചീടുമോ
ചിരിനാളം ഈ കണ്ണിലിന്നൊന്നു മിന്നിടാൻ...

പീലിത്തുണ്ടായ് ഉള്ളിൽ വെച്ച മോഹം
അനുദിനമോ...വളരുകയായ്
തമ്മിൽ നമ്മെ തുന്നിച്ചേർത്തു കാലം
ഒരു വഴിയിലൂടെ ചിറകുരുമ്മിയാലോലം
ഒഴുകിടുകയാണെന്നുമീ ജീവിതം...
പല പുലരി പോകേ ഇതളിടറി വീഴാതെ
പുലരിടുകയാണെന്നുമീ ജീവിതം
പറക്കാം...വാനിലായ്.....
കനവിൻ തൂവലായ് ദൂരമേറെ...

ആരും കാണാതേതോ നോവിൻ നാളം
കരളകമേ എരിയുകയായ്
നീയെന്നുള്ളിൽ നീരായ് പെയ്യും സ്നേഹം
കനലുകളെ മൂടി ചെറുകുളിരു തൂവുന്നു....
മധുരതരമാകുന്നു സായന്തനം
കരകവിയുമാവോളം തിരനുരയുമാനന്ദം
പ്രണയമയമാകുന്നു സായന്തനം
പറക്കാം...വാനിലായ്...
കനവിൻ തൂവലായ് ദൂരമേറെ
കാറ്റേ ഈ കുഞ്ഞു മാഞ്ചോട്ടിലൊന്നു വന്നീടുമോ...
കുഴലൂതി കൈത്താളമിട്ടൊന്നു കൂടുമോ...
മെല്ലെ ഈ പിഞ്ചു പൂമൊട്ടിൽ ഉമ്മ വെച്ചീടുമോ
ചിരിനാളം ഈ കണ്ണിലിന്നൊന്നു മിന്നിടാൻ...
പറക്കാം...വാനിലായ്.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts