തനിയെ മിഴികൾ തുളുമ്പിയോ (ഗപ്പി )
This page was generated on April 27, 2024, 3:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിഷ്ണു വിജയ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സൂരജ് സന്തോഷ് ,മധുവന്തി നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2018 08:11:00.
തനിയെ മിഴികൾ തുളുമ്പിയോ
വെറുതേ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുഞ്ഞോളം ചേലേറും
കനവുകളും ഒരുപിടി കാവലായ്
വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം

അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും
ഇരവാകവേ പകലാകവേ...
കവിളത്തു നിന്റെയീ ചിരി കാത്തിടാൻ
ഇതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ
കുടനീർത്തിടാം തണലേകിടാം
ഒരു നല്ല നേരം വരവേറ്റിടാം

കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുഞ്ഞോളം ചേലേറും
കനവുകളും ഒരുപിടി കാവലായ്
വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts