ഇതാരൊരാള്‍ (ശിക്കാരി ശംഭു )
This page was generated on April 28, 2024, 10:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശ്രീജിത്ത് എടവന
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരിചരൻ ശേഷാദ്രി ,രോഷ്നി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2018 08:45:01.
 

ഓ.. ഇതാരൊരാള്‍ എനിക്കായ് തൂവുന്ന പൂമഴ..
ഓ.. ഒരീണമായ് എന്‍ കാതില്‍ കൊഞ്ചുന്ന തേന്മഴ..
പറയാന്‍ നീ കരുതും നിന്‍ പ്രണയം ഇന്ന് മഴയായ്..
അറിയാന്‍ ഞാനറിയാന്‍ നിന്‍ മൊഴികള്‍ വന്നു മഴയായ്..
ഓഹോ.. നിന്‍ കിനാക്കളില്‍ ഞാന്‍ മഴ..
നിന്‍ മനം തൊടാന്‍ ഞാന്‍ തിര..

ഇലവംഗം വളരും കാടും മുകില്‍ മുത്തം പകരും മേടും
നനവരുളിയീ വഴിയേ വരൂ പുതുകുളിരുമായ്‌ അരികേ വരൂ..
ഓ.. കാണും നിമിഷം തന്നെ നിന്നില്‍ പകരാന്‍ ..
സ്നേഹം കരുതി നെഞ്ചില്‍ തീരാ കടലായ്‌..

ഒരു മഴവില്‍ക്കൊടിതന്‍ ചായം മണിമുത്തുച്ചിമിഴില്‍ വാങ്ങി..
നിറമേഴുമായ് പുണരാന്‍ വരൂ അഴകോടെ ഈ മിഴിയില്‍ വരൂ..
ഹോ..നിന്നില്‍ നിറയാന്‍ മാത്രം ഞാനീ മഴയായ്..
നീ നിന്‍ ഹൃദയം നീട്ടൂ എന്നെ അണിയാന്‍..
ഓഹോ നിന്‍ കിനാക്കളില്‍ ഞാന്‍ മഴ..
നിന്‍ മനം തൊടാന്‍ ഞാന്‍ തിര...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts