കാറ്റേ പൂര കാറ്റേ (ദിവാൻജി മൂല ഗ്രാൻഡ് പ്രി (ക്സ്))
This page was generated on May 22, 2024, 9:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നിരഞ്ജ് സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2018 05:16:30.

കാറ്റേ പൂരക്കാറ്റേ...ഞാനും പോന്നോട്ടേ നിൻ കൂടേ
ആവേശത്തിൻ കാറ്റേ.....
അടിമുടി വേഗം കൂടിക്കൂടി ഞാനും പിന്നാലെ എൻ
നാടും പോരുന്നുണ്ടേ കാറ്റേ....
ദിവാൻജി മൂല...ദിവാൻജി മൂല
ദിവാൻജി മൂല...ദിവാൻജി മൂല....
പോണേ മുന്നേ കേറി പോണേ ആരേക്കാളും
ഏറേ മുന്നേ കേറി പോണേ....
പുതിയൊരു കാലം കയ്യിൽ തന്നെ
വീറിൻ ചക്രം പോലെ
നാടും മിന്നൽ വേഗം പോണേ....

ഒറ്റയ്ക്കിനിയില്ല ഒട്ടും മടിയില്ല
കഷ്ട്ടപ്പെടുകില്ലാ തപ്പിത്തടയില്ലാ
ലക്ഷ്യം മറക്കില്ലാ വിട്ടുകൊടുക്കില്ലാ
ഓ...ഒറ്റക്കുതിപ്പോടെ ചുറ്റിത്തിരിയാതെ
തട്ടിപ്പൊഴിയാതെ തത്തിക്കളിക്കാതെ
വെട്ടിക്കയറൂ നീ എത്തിപ്പിടിക്കൂ നീ...
ദിവാൻജി മൂല...ദിവാൻജി മൂല
ദിവാൻജി മൂല...ദിവാൻജി മൂല.....(2)

കാറ്റേ പൂരക്കാറ്റേ...ഞാനും പോന്നോട്ടേ നിൻ കൂടേ
ആവേശത്തിൻ കാറ്റേ.....
അടിമുടി വേഗം കൂടിക്കൂടി ഞാനും പിന്നാലെ എൻ
നാടും പോരുന്നുണ്ടേ കാറ്റേ....

തളരുന്ന നേരം നിന്റെ മെയ്യിനു താങ്ങായ് ഞങ്ങൾ ഞങ്ങൾ
ഇരുകൈ കൊട്ടുന്ന താളം തന്നെത്തന്നെ എന്നും കൂടെ
മുകിലുള്ള മാനംമേലേ ചെന്നണയേണം നീയും നാളെ
വിജയിച്ചുവന്നെത്തുവാനായ് കാത്തേ....
ഓ...പായുന്നു പായുന്നു വണ്ടി നീയും ഞാനും ചങ്ങാതിമാരായ്
പാളങ്ങളോരോന്നിലൂടെ നേരേ....
കാറ്റേ പൂരക്കാറ്റേ...ഞാനും പോന്നോട്ടേ നിൻ കൂടേ
ആവേശത്തിൻ കാറ്റേ.....
അടിമുടി വേഗം കൂടിക്കൂടി ഞാനും പിന്നാലെ എൻ
നാടും പോരുന്നുണ്ടേ കാറ്റേ....
ദിവാൻജി മൂല...ദിവാൻജി മൂല
ദിവാൻജി മൂല...ദിവാൻജി മൂല....(2)
(കാറ്റേ പൂരക്കാറ്റേ....‌)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts