സൂര്യനെ (ആദി)
This page was generated on April 18, 2024, 1:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅനില്‍ ജോണ്‍സന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രണവ് മോഹൻ‌ലാൽ ,സിദ്ദിഖ് ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2018 09:29:49.

സൂര്യനെ മുകിലേ....നീ മൂടിയോ അകലേ
പാതിയിൽ ഇരവായ് നീ മാറിയോ....പകലേ
നിഴൽ മായുമീ വഴിയേ....
അലയുന്നു ഞാൻ...തനിയേ...
നിഴൽ മായുമീ വഴിയേ....
അലയുന്നു ഞാൻ...തനിയേ...
സൂര്യനെ മുകിലേ....നീ മൂടിയോ അകലേ....

ഓർമ്മകൾ ഞാൻ ചൂടവേ....
അതിനുള്ളു പൊള്ളുന്നതെന്തേ...
മൗനമേ....നീയെന്നെ നിൻ...
മാറോടു ചേർക്കുന്നതെന്തേ...
നിലാനദി ഉറഞ്ഞുപോയ്‌.....
ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ...
കഴിയാതെ വിണ്ണിൻ അരികെ...
സൂര്യനെ മുകിലേ....നീ മൂടിയോ അകലേ....

തെന്നലേ....നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ
തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം തരാൻ മറന്നുപോയ്....
ഇഴകൾ തളരും മണിവീണയെൻ അകമേ...
മണിവീണയെൻ അകമേ...

സൂര്യനെ മുകിലേ....നീ മൂടിയോ അകലേ....
നിഴൽ മായുമീ വഴിയേ....
അലയുന്നു ഞാൻ...തനിയേ...
ആ...ആ....ആ...ആ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts