പണ്ടേ നീ എന്നിൽ ഉണ്ടേ (കല്യാണം )
This page was generated on April 30, 2024, 1:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപ്രകാശ് അലക്സ്
ഗാനരചനരാജീവ് നായര്‍
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2018 08:02:33.

പണ്ടേ നീ എന്നിലുണ്ടേ...പെണ്ണേ നീ ഉള്ളിലുണ്ടേ...
വല്ലാതെ പൊള്ളുന്നുണ്ടേ....കനലൊളിയേ....
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കല്പമായ് ഞാനുണരേ...
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ....
ചുണ്ടപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ...മാവെല്ലാം പൂത്തില്ലേ...
പോകാതെ നീ....

പകലിരവിൻ മാരിത്തെന്നൽ പകുതിയൊരു കാര്യം ചൊല്ലി
കനകമണി നാദം പോലെ.....
അരികിലൊരു വേളിപ്പക്ഷി...മറുപകുതി പെണ്ണേ മൂളി
ഹൃദയമിഴി മിന്നി മെല്ലെ....
നാളേറെ നീങ്ങുമ്പോൾ നാദങ്ങൾ നീന്തുമ്പോൾ
നീയെന്റെ ആത്മാവിൻ സംഗീതം കേട്ടില്ലേ....
ചുണ്ടപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ...മാവെല്ലാം പൂത്തില്ലേ...
പോകാതെ നീ....

ഇതിലെയൊരു നാണപ്പൂവിൻ മറുപടികൾ ആരെ പുൽകി
പ്രണയമധു മൂളി.....
ഇടവഴിയിൽ ഏതോ കോണിൽ ഇതളുതിരും മോഹം വീണ്ടും
മധുരമൊരു കാലം നെയ്തൂ....
അറിയാത്തതെന്തേ നീ ഈ മഴവില്ലു പൂക്കുമ്പോൾ
നീ തന്ന സ്വപ്നങ്ങൾ വർണ്ണങ്ങൾ കൂട്ടില്ലേ....
ചുണ്ടപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ...മാവെല്ലാം പൂത്തില്ലേ...
പോകാതെ നീ....

പണ്ടേ നീ എന്നിലുണ്ടേ...പെണ്ണേ നീ ഉള്ളിലുണ്ടേ...
വല്ലാതെ പൊള്ളുന്നുണ്ടേ....കനലൊളിയേ....
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കല്പമായ് ഞാനുണരേ...
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ....
ചുണ്ടപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ...മാവെല്ലാം പൂത്തില്ലേ...
പോകാതെ നീ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts