മെല്ലെ മെല്ലെ (കഥ പറഞ്ഞ കഥ )
This page was generated on April 27, 2024, 10:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2018 14:42:17.

മെല്ലെ മെല്ലെ...മെല്ലെ തൊടും...മനമിതിൽ
പഴയൊരു സ്നേഹസാന്ത്വനം
മിഴികളെ ആർദ്രമാക്കവേ....
സഖീ.....
മെല്ലെ മെല്ലെ...മെല്ലെ തൊടും

വെൺനുരയാൽ തഴുകും തിരയെ
അഴലിനെ മായ്ക്കുമോ ആലോലമായ്...
ഈ വനിയിൽ വിരിയും മലരേ...
കനവിതിലുതിരുമോ സ്വരരാഗമായ്
ഓർമ്മകളിൽ ഒഴുകി വരുമോ
എന്നരികിൽ നീ...സ്വപ്നതീരം തേടി
തുണയായ് വരൂ സഖിയേ...
മെല്ലെ മെല്ലെ...മെല്ലെ തൊടും....

ആതിരകൾ വരുമോ ഇതിലേ...
വെൺനിര തൂകുമോ വിണ്ണോളവും
ആരതികൾ ഉഴിയാമഴകേ....
വരമായ് തെളിയുമോ നിറസന്ധ്യയിൽ
ശ്രീലകമേ ജപമായ് നിറയേ...
നിന്നരികിൽ ഞാൻ കൽവിളക്കായ് മാറി
അതിലിന്നു നാം എരിയും....

മെല്ലെ മെല്ലെ...മെല്ലെ തൊടും...മനമിതിൽ
പഴയൊരു സ്നേഹസാന്ത്വനം
മിഴികളെ ആർദ്രമാക്കവേ....
സഖീ.....
മെല്ലെ മെല്ലെ മെല്ലെ തൊടും.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts