കാടും കാട്ടാറും (ബോൺസായ് )
This page was generated on April 19, 2024, 12:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജയചന്ദ്രൻ കാവുന്തഴ
ഗാനരചനസുരേഷ് രാമന്തളി
ഗായകര്‍പി ജയചന്ദ്രൻ ,ഹരിത ഹരീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2018 09:35:15.

ഉം.. ഉം..ആ ..ആ..
കാടും കാട്ടാറും കടന്നുവന്ന്‍
മാനത്തെ മേട്ടിലെ മണിക്കുരുന്ന്‍..
മോഹിക്കും കഥകള്‍ കേട്ടു കേട്ട്..
മോഹിക്കും കഥകള്‍ കേട്ടു കേട്ട്..
കനവും കണ്ടു കണ്ട് ഉം.. ഉം..
ഉറങ്ങിയല്ലോ...

ദൂരേ കനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍..
ദൂരേ നിനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍..
കൂട്ടിന്നായ് ഞാനും കൂടെ പോരാലോ..
തൊട്ട് തൊട്ട് ഉം.. ഉം ..ഉം
നമ്മള്‍ പറന്നാലോ..

താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായി
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍..
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്‌
പാടാത്ത കിളി മെല്ലെ ആടുമ്പോള്‍..
ചാരത്തായ് ഞാനും മൂകമായ് നിന്നൂ..
മെല്ലെ മെല്ലെ ..നിന്നില്‍
അലിഞ്ഞാലോ..





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts