മഴമുകിലേ (കല്യാണം )
This page was generated on April 29, 2024, 6:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപ്രകാശ് അലക്സ്
ഗാനരചനശ്യാം നെട്ടായിക്കോടത്ത്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2018 08:03:25.

മഴമുകിലേ മറയരുതേ വേനലിൻ വിഷാദം
മരുഭൂമിയിൽ നിറയുന്നിതാ
കുളിരേകാതെ രാവു ചേരും നേരം
കനലായുള്ളിൽ നീറി ഏതോ മോഹം...

മോഹം മൂളാതെ നീ മൂകം അലയുന്നുവോ....
താഴെ ഈ വീഥിയിൽ താരെ തിരയുന്നുവോ...
ആരോമലിൻ ആ കൈയിൽ ആരാരുമേ കാണാതെ
താലോലമായ് ചേരാനായ് ഒരേകജാലകം തുറന്നു നീ...

കുരുക്കുത്തിമുല്ലേ കരിമിഴിയാളേ വന്നിന്നരികിൽ കല്ല്യാണം
കുരുക്കുത്തിമുല്ലേ കരിമിഴിയാളേ വന്നിന്നരികിൽ കല്ല്യാണം...
നാളെ നിന്റെ ചാരേ നിൻ മാരൻ വന്നു ചേരൂല്ലേ...
നാണമായതെന്തേ നിൻ എല്ലാമേ അവനല്ലേ....

തെളിവാനം താലേകും കിളിയവനിണയാകും
വരുമോരോ നാളുതോറും പുതിയൊരു കഥയാകും
ഒരു കാതൽ മാഞ്ഞുപോകും ഇരുളായതു മായും
ഒരു കോണിൽ ഞാനുമേതോ മുഖമായിനി മാറും
ഉരുകരുതേ...തളരരുതേ...മിഴിയിതു നനയരുതേ...

കുരുക്കുത്തിമുല്ലേ കരിമിഴിയാളേ വന്നിന്നരികിൽ കല്ല്യാണം
കുരുക്കുത്തിമുല്ലേ കരിമിഴിയാളേ വന്നിന്നരികിൽ കല്ല്യാണം...
നാളെ നിന്റെ ചാരേ നിൻ മാരൻ വന്നു ചേരൂല്ലേ...
നാണമായതെന്തേ നിൻ എല്ലാമേ അവനല്ലേ....
നാളെ നിന്റെ ചാരേ നിൻ മാരൻ വന്നു ചേരൂല്ലേ...
നാണമായതെന്തേ നിൻ എല്ലാമേ അവനല്ലേ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts