മഴവില്ലിൻ (ശ്രീഹള്ളി )
This page was generated on April 27, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാജേഷ് ബാബു കെ ശൂരനാട്‌ ,ഷംജിത്ത് ശിവൻ
ഗാനരചനസുധി ,നിഷാന്ത് കോടമന ,ബീബ കെ.നാഥ്
ഗായകര്‍പി കെ സുനിൽ കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2018 16:23:47.

മഴവില്ലിൻ നിറമോലും ചിരിയഴകേ...
മനമാകെ കുളിരേകും മൊഴിയഴകേ...
മഴവില്ലിൻ നിറമോലും ചിരിയഴകേ...
മനമാകെ കുളിരേകും മൊഴിയഴകേ...
കനവൂറും വരമേ നീ മിഴിയഴകേ...
മലനാടിനു് മിഴിവേകും മൃദുനിനവേ....
കണ്ണാന്തളി മുക്കുറ്റി കാക്കപ്പൂ തൃത്താപ്പൂ
കണ്ണാടിപ്പുഴയോരം കിന്നാരം ചൊല്ലുമ്പോൾ
പൊഴിയും മഴയിൽ പുഴയും തരളിതയായ്.....
മഴവില്ലിൻ നിറമോലും ചിരിയഴകേ...
മനമാകെ കുളിരേകും മൊഴിയഴകേ.....

തഴുകും തെന്നലായ് പാടത്തിൻ മടിയിൽ
പൂഞ്ചിറകേറി പറക്കാം....
കരളിൻ കുളിരായ് മണ്ണിന്റെ മണമായ്
സുഖമെഴും നിനവിൻ നിലാവായ്...
കതിരുകൾ കൊയ്യുന്ന പാട്ടൊന്നു പാടാം...
അഴകെഴും സ്വപ്നങ്ങൾ കണ്ടു മയങ്ങാം
തേനൂറും മോഹങ്ങൾ വർണ്ണങ്ങളായ്
വാസന്ത പൗർണ്ണമിയായ്‌
കുറുവാൽ കിളിയേ ഇനിയും വരുമോ...

പൂമരക്കൊമ്പിലായ്‌ പുന്നാരമോതുന്ന
കിന്നരിക്കുയിലിനെ കാണാം....
എരിയും വെയിലിൽ തൊടിയിലെ തണലായ്
പ്രിയമെഴും ഈണമായ് സ്വരമായ്
കാലൊച്ച കേൾക്കാതെ ചാരത്തു ചെല്ലാം
ചേമ്പിലത്താളിലെ പൂമൂത്തു കോർക്കാം
മന്ദാരപ്പൂവായ് കുഞ്ഞാമ്പലായ്
ശ്രീയെഴും പൊൻകണിയായ്
കനിവിൻ ഒളിയായ്‌ ഇനിയും വരുമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts