മഴവില്ലിൻ (ശ്രീഹള്ളി )
This page was generated on April 29, 2024, 5:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാജേഷ് ബാബു കെ ശൂരനാട്‌ ,ഷംജിത്ത് ശിവൻ
ഗാനരചനസുധി ,നിഷാന്ത് കോടമന ,ബീബ കെ.നാഥ്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2018 15:43:47.

മഴവില്ലിൻ നിറമോലും ചിരിയഴകേ...
മിഴിനീർപ്പൂവിതളോരം അണയുമോ...
മഴവില്ലിൻ നിറമോലും ചിരിയഴകേ...
മിഴിനീർപ്പൂവിതളോരം അണയുമോ...
കനൽപോലിന്നെരിയും മനതാരിൽ
കനിവൂറും പ്രിയരാഗം പകരാമോ...
മധുമാസരാവിന്റെ ചിരിയായി
മലരായ് വനിയിൽ ഇനിയും വിരിയൂ....

തഴുകും തെന്നലായ് പാടത്തിൻ മടിയിൽ
കനവോരമെന്നും പറക്കാം.....
കുളിരും തളിരായ് മണ്ണിന്റെ മണമായ്
സുഖമാർന്നൊരീറൻ നിലാവായ്....
മലരുകൾ പൊഴിയുന്ന വീഥികൾ കാണാം
അലിവൂറുമീണങ്ങൾ കാതോരമേകാം
തേനൂറും മോഹങ്ങൾ നിറമേകി
കുറുവാൽ കിളിയേ ഇനിയും വരുമോ....

പൂമരക്കൊമ്പിലായ്‌ പുന്നാരമോതിയ
കിന്നരി കുയിലെങ്ങു പോയി....
കാലമാം പൂങ്കിളി പാടിയ പാട്ടിൻ
മഴനൂൽ മിഴിവും നിഴലായ്
താരങ്ങൾ തീർക്കും പൂമ്പട്ടു ചാർത്താം...
താരാട്ടു പാടാം ശ്രുതിയൊന്നു മീട്ടാം
ചേലേറും ആതിര കിളിയായി....
കനിവിൻ ഒളിയായ്‌ ഇനിയും വരുമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts