ഒരു മൊഴി പറയാം (ഇര)
This page was generated on April 26, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ ,മിയ ജോർജ്ജ്
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2018 09:21:11.
ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം...
മിഴികളിലൊരു ചിരി എഴുതാം
വഴികളില്‍ തണല്‍ മരമാകാം...
ഇരുകോണില്‍ നിന്നും ഇലപോലെ നമ്മള്‍
തെളിനീരില്‍ മെല്ലേ....
അലകളിലൊഴുകി വന്നിനിയരികേ....
ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം...
മിഴികളിലൊരു ചിരി എഴുതാം
വഴികളില്‍ തണല്‍ മരമാകാം...

പുലരൊളിയുടെ പുടവകളണിയണ
വനനിരയുടെ താഴ്വാരം....
ഒരു കിളിയുടെ ചിറകടി നിറയണ
മധുരിതമിരു കാതോരം....
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്റെ ഉള്‍പ്പൂവില്‍ നറുമഞ്ഞു പോലെ
പറയാനാകാതെ അകതാരില്‍ താനേ നിറയുന്നു എന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ....
ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം...
മിഴികളിലൊരു ചിരി എഴുതാം
വഴികളില്‍ തണല്‍ മരമാകാം...

വനനദിയുടെ പുതിയൊരു കരവഴി
സ്വയമൊഴുകുകയല്ലേ നാം...
മിഴിയോടു മിഴി തുഴയണ വഴികളില്‍
കനവുകളുടെ ചങ്ങാടം...
ഏകാന്തമീയെന്റെ ഉയിരിന്‍റെ ആഴം
താനേ തൊടുന്നു നീ മഴത്തുള്ളി പോലെ
മൊഴിയേക്കാളേറെ മധുവാകും മൌനം
ഇരവാകും നേരം..ഇരുമനമെരിയുമിതൊരു കനലായ്

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം...
മിഴികളിലൊരു ചിരി എഴുതാം
വഴികളില്‍ തണല്‍ മരമാകാം...
ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍
തെളിനീരില്‍ മെല്ലേ....
അലകളിലൊഴുകി വന്നിനിയരികേ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts