പഞ്ചാര കനവുള്ള (അങ്ങനെ ഞാനും പ്രേമിച്ചു )
This page was generated on April 28, 2024, 9:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനനിഷാദ് അഹ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2018 15:41:29.

ഓ...കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ...
ഹാ വന്തേരോ....

ഓ...പഞ്ചാര കനവുള്ള പെണ്ണേ...
നിന്നെ എനിക്കിഷ്ടമാണേ...
പഞ്ചാര കനവുള്ള പെണ്ണേ...
നിന്നെ എനിക്കിഷ്ടമാണേ...
തീനാളക്കണ്ണിൽ മഷിയെഴുതും നേരം
ഏറേ എനിക്കിഷ്ടമാണേ....
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ...
പഞ്ചാര കനവുള്ള പെണ്ണേ...
ഓ...കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ...
ഹാ വന്തേരോ....

ഓ...ഇന്നോളം കാണാത്ത പൂവു് നിൻ ചുണ്ടത്തു്
കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു
ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്തു്
ഇന്നേതോ മോഹത്തിൻ പൂ വിരിഞ്ഞൂ....
കൂട്ടുകാരീ...പാട്ടുകാരീ.....
കാതോരം കിന്നാരം കമ്മലിട്ടു...
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ...
പഞ്ചാര കനവുള്ള പെണ്ണേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts