വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | കല്ലറ ഗോപന്‍ |
ഗാനരചന | ഷീല പോള്‍ |
ഗായകര്‍ | കല്ലറ ഗോപന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 25 2018 08:04:08.
അളക്കുവാനാകുമോ....ആഴി തൻ ആഴവും പേമാരി തൻ തുള്ളിയും.... സൂര്യ ചന്ദ്ര താരാഗണങ്ങളും വിണ്ണിലെ വിസ്മയ സത്യവും.... അളക്കുവാനാകുമോ.... തരുക്കൾ പൂക്കാതെ ഋതുക്കൾ പോകുമ്പോൾ തരുക്കൾ പൂക്കാതെ ഋതുക്കൾ പോകുമ്പോൾ.... വനസ്ഥലി വന്ധ്യയായ് മാറുന്നൂ.... പുളകമാർന്നൊഴുകിയ പുഴകൾ മരിക്കുന്നു സൈകതം ഇന്നു് കേഴുന്നു.... ജലവേണി നര വീണു ജലരേഖയായ് മാറും വറുതിയിൽ എരിയുന്നു മണ്ണും ആകാശവും കുളിർമഴ കുംഭങ്ങളേന്തട്ടെ മേഘങ്ങൾ പുതുമന്ദഹാസമായ് വിടരട്ടെ പൂവുകൾ വിടരട്ടെ പൂവുകൾ..... അളക്കുവാനാകുമോ....ആഴി തൻ ആഴവും പേമാരി തൻ തുള്ളിയും.... സൂര്യ ചന്ദ്ര താരാഗണങ്ങളും വിണ്ണിലെ വിസ്മയ സത്യവും.... അളക്കുവാനാകുമോ.... |