മാതളപ്പൂമൊട്ട് (ഖലീഫ )
This page was generated on April 30, 2024, 9:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശങ്കർ ഡൂൺ
ഗാനരചനസുരേഷ് നടുവത്ത്
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2018 13:11:08.

മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു്
പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു്
മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു്
പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു്...
മാതളപ്പൂമൊട്ടുതോൽക്കും...ഉം....ഉം....

താമരപ്പൂങ്കണ്ണിനുള്ളിൽ കനവു മൂളണ മോഹവണ്ടിൽ
താമരപ്പൂങ്കണ്ണിനുള്ളിൽ കനവു മൂളണ മോഹവണ്ടിൽ....
കരളുടക്കിയതെന്തിനാണു്.....
ചെറുചിരിയുടെ മറുപടി അതിലുരുകിടുന്നൊരു പരിഭവം
ചെറുചിരിയുടെ മറുപടി അതിലുരുകിടുന്നൊരു പരിഭവം...
തരിവളയുടെ മണിക്കിലുക്കത്തിൽ ഒഴുകിടുന്നൊരു കരളകം
തരിവളയുടെ മണിക്കിലുക്കത്തിൽ ഒഴുകിടുന്നൊരു കരളകം...
മാതളപ്പൂമൊട്ടു തോൽക്കും...ഉം....ഹോ.....

കാദരിത്തേന്മാവുപോലെ പ്രണയമുറ്റത്തിന്റെ കോണിൽ
കാദരിത്തേന്മാവുപോലെ പ്രണയമുറ്റത്തിന്റെ കോണിൽ....
പൂത്തുലഞ്ഞതെന്തിനാണു്.......
കുറുനിരയുടെ കരിമിഴിയുടെ കവിത മൂളിയതെന്താണു്
കുറുനിരയുടെ കരിമിഴിയുടെ കവിത മൂളിയതെന്താണു്...
കരിമ്പു ചക്കര കടിച്ച കാലത്തെ കരിമധുരത്തിൻ തേനാണു്
കരിമ്പു ചക്കര കടിച്ച കാലത്തെ കരിമധുരത്തിൻ തേനാണു്....

മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു്
പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു്
മാതളപ്പൂമൊട്ടുതോൽക്കും...ഉം....ഉം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts