താമരപ്പൂ (കുട്ടനാടൻ മാർപ്പാപ്പ)
This page was generated on May 3, 2024, 1:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2018 17:19:59.
താമരപ്പൂ തേന്‍കുറുമ്പ്..മേരിക്കൊരാണ്‍ കുരുന്ന്..
കാറ്റലയും കായലിന്‍റെ..തീരത്തെ ഇളം കരിക്ക്...
ആലപ്പുഴ വളവില്‍ കളിയാടണതാരപ്പാ...
കരുവാറ്റ കടവില്‍ വള്ളം തുഴയും മാര്‍പാപ്പ...
പാത്ത താറാവിന്‍ പിടികിട്ടാപ്പരലാണ്..
തെളിനീരില്‍ തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്..
കൈനകരിക്കോണില്‍ കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്....
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

ചെറു കൈതകള്‍ പൂചൂടും പുതുപാടവരമ്പത്ത്‌
ചിരുതേവികളെല്ലാരും വെയില്‍ കായണ ചേലാണ്
ഇളഞാറുകള്‍ ഓരോന്നും വരികുത്തി നടും നേരം
കരുമാടികള്‍ ഈണത്തില്‍ പാടുന്നത് പതിവാണ്
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍ പാഞ്ഞോടും പുകിലാണ്
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

പൊന്നാമ്പല്‍ ചാഞ്ചാടും കൈത്തോട്ടിന്‍ ഇറയത്ത്‌
പുന്നാരം പാടുന്ന പൂത്തുമ്പികള്‍ ഏതാണ്...
പുണ്യാളന്‍ ജോണപ്പന്‍ പള്ളിപ്പെരുന്നാളിന്ന്‍
പുതുവീഞ്ഞ് കുടിക്കാനായ് പരതുന്നത് പതിവാണേ
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍ പാഞ്ഞോടും പുകിലാണ്
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്
കൈനകരിക്കോണില്‍ കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്....
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്
മട വീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts