പാൽനിലാ താരമേ (കുട്ടനാടൻ മാർപ്പാപ്പ)
This page was generated on April 27, 2024, 7:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍യാസിൻ നിസാർ ,രാഹുല്‍ രാജ്‌ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2018 13:17:13.

പാൽനിലാ താരമേ...പാതിരാ തോണിയിൽ
പാട്ടുമായ് ചാരെ നീ വന്നുവോ....
പൂങ്കുയിൽ പെണ്ണിവൾ...
മാറിലെ നേർത്ത മാൻഡലിൻ
ലോലമായ് തൂവിരൽ മീട്ടിയോ....
താരനിര ഇതാ ഇതാ ഇതാ....
താരണിയുമൊരായിരം കിനാ
രാവിലൊരു നിലാ പാലാഴി...നീന്തിയണയുമോ...നീ...
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം...
ആളിയെരിയുമോ...നാം....

തുള്ളിത്തുളുമ്പിടും എന്റെ മനസ്സിനെ
ചെല്ലക്കുളിർമുത്തം തന്നു കവർന്നവനോ...നീയല്ലയോ...
താമരേ...തേൻ നിറഞ്ഞൊരനുരാഗമേ
കാവലാകുന്ന സൂര്യനായ്...
ഞാൻ തൊടാം അഴകു തഴുകാം
താരനിര ഇതാ ഇതാ ഇതാ....
താരണിയുമൊരായിരം കിനാ
രാവിലൊരു നിലാ പാലാഴി...നീന്തിയണയുമോ...നീ...
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം...
ആളിയെരിയുമോ...നാം.....

തട്ടും വളക്കൊഞ്ചൽ...കാറ്റിൽ കിലും കിലെ
ചിറ്റും ചിലമ്പുകൾ നൂറു കിനാവകലേ...നീ കേട്ടുവോ...
ആതിരേ ആത്മദാഹമൊരു കായലിൻ
കാതലോളങ്ങൾ പോലവേ
നാൾവെയിൽ കനകമണിയേ...
താരനിര ഇതാ ഇതാ ഇതാ....
താരണിയുമൊരായിരം കിനാ
രാവിലൊരു നിലാ പാലാഴി...നീന്തിയണയുമോ..നീ...
വാൽമിഴികൾ ഇതാ സുഹാസമായ്
കാമനകൾ ഇതാ മരാളമായ്
മോഹമൊരു കെടാ തീനാളം...
ആളിയെരിയുമോ...നാം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts