പൊന്നാണേ പൊന്നാണേ (തീവണ്ടി )
This page was generated on April 29, 2024, 7:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംകൈലാസ്‌ മേനോന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2018 18:52:33.

പൊന്നാണേ പൊന്നാണേ പൂക്കളു് വിരിയണ മണ്ണു്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു്
മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(2)
(പൊന്നാണേ പൊന്നാണേ....)

കതിരാടും വയൽനീളേ തുയിൽപാടി കിളി വന്നേ
കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ...
തിര പാടും കടലാകെ നിര നിരയായി ഞൊറിയിട്ടേ
നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ....
വഴി നീളേ വരവായി നിഴലാട്ടോം കുഴലൂത്തും
ആരിതു പാടണു...ആരിതു കൊട്ടണു...
കാരണം എന്താവോ....
നെഞ്ചിന്റെ താളം തുടിമേളം
അല ഉയരുമ്പോൾ പാരാകെ പുതുമ പുലർന്നല്ലോ...
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(2)

പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണു്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു്
മഞ്ഞുരുകണ മാമലമേലേ കുളിരാലേ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ...
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts