ഏതോ വഴിത്താരയിൽ (ചാണക്യതന്ത്രം )
This page was generated on April 29, 2024, 3:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനകൈതപ്രം
ഗായകര്‍ഉണ്ണി മുകുന്ദൻ ,ടെസ്സ ചാവറ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2018 09:39:44.

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ
ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്...
മഴനീർത്തുള്ളികളായ് കാറ്റിൻ തൂവലുകൾ
മഴവില്ലിൻ കിനാത്തോണിയിൽ
പൂവിന്നിതളുകളിൽ കാണും വർണ്ണത്തുള്ളികളിൽ
നീലാകാശ മേലാപ്പുകൾ....
ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ
ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്....

ആ...ആ....ആ.....

ഏതോ മായാജാലം പോലെ നീ
മായച്ചെപ്പിൽ മുത്തായ്‌ മാറും ഞാൻ
ഉള്ളിന്നുള്ളിൽ കുളിരായ് പെയ്തു നീ
ഉള്ളം തുള്ളും സ്വപ്നം കണ്ടൂ ഞാൻ....
കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ
പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ
കാറ്റിനോടും കടലിനോടും നിങ്ങളെന്നും ചൊന്നതെന്തേ
പൂവിനോടീ തുമ്പിപാടും പൂന്തേൻ പാട്ടുകളോ.....
ഇടനെഞ്ചിൻ തുടിപ്പാണു നീ....
ഇനിയെന്നും നിനക്കാണു ഞാൻ....
ഓ ഓ....ഒഓ....ഒഓ...ഒഓ...

ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ
ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്...
മഴനീർത്തുള്ളികളായ് കാറ്റിൻ തൂവലുകൾ
മഴവില്ലിൻ കിനാത്തോണിയിൽ
പൂവിന്നിതളുകളിൽ കാണും വർണ്ണത്തുള്ളികളിൽ
നീലാകാശ മേലാപ്പുകൾ....
ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ട നാൾ
ആദ്യാനുരാഗങ്ങളോ അനുരാഗസംഗീതമായ്...
സംഗീതമായ്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts