കാത്തു് കാത്തിട്ടു് (പൈപ്പിൻ ചുവട്ടിലെ പ്രണയം )
This page was generated on May 2, 2024, 12:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ബിജിബാല്‍ ,ഉദയ് രാമചന്ദ്രൻ ,പി വി സിജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2018 09:50:14.

കാത്തുകാത്തിട്ടു് കാലു് തേഞ്ഞിട്ടു്
ബാബുമോനിന്നു പെണ്ണുറച്ചേ...
ഏറെ നാളോരോ വീടു തെണ്ടീട്ടു്
ചായമോന്തീട്ടു് പെണ്ണുറച്ചേ....
കാരിരുമ്പിന്റെ മസ്സിലാ...പളപളപ്പൻ മാലയാ...
പഴുതാര ലെവലിട്ട മീശയാ....
ചീനവലച്ചിരിയാ...കരിമീൻ ചേലുമാ
പയ്യൻ കടലുതള്ളിയ മുത്താണേ....
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം....

രാവുണരണ നേരം...വീടൊരുങ്ങണ വേഗം
ഈ കരയിലു് മേളം താളം...
ചൂടെടുക്കണ ചോറു്...പോട്ടിതിന്നൊരു ചാറു്
വായിലോട്ടു കീറു്...ജോറു്...
വീശണ കാറ്റത്തു് ഏശണ വാറ്റുണ്ടു്
അത്താഴ ഊട്ടിന്നു് കെങ്കേമമായ്‌
ആവും പോലെ ആടാം പാടാം
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം....

പ്രായമെത്തിടുമോരോ ആണൊരുത്തനുമുള്ളിൽ
നേരേവീഴണ ശ്വാസം ആശ്വാസം...
ഇന്നലെവരെ ഭാരം ഇന്നവനൊരു താരം
നാളെ നമ്മളുമാകും താരം
നീലനിലാവത്തു് കോഴികളെപ്പോലെ
കല്യാണമുറ്റത്തു് നാടെത്തുന്നേ....
കായൽ പെണ്ണേ നീയും കൂടേ
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം....

കാത്തുകാത്തിട്ടു്...കാലു് തേഞ്ഞിട്ടു്
കാത്തുകാത്തിട്ടു് കാലു് തേഞ്ഞിട്ടു്
ബാബുമോനിന്നു പെണ്ണുറച്ചേ...
ഏറെ നാളോരോ വീടു തെണ്ടീട്ടു്
ചായമോന്തീട്ടു് പെണ്ണുറച്ചേ....
കാരിരുമ്പിന്റെ മസ്സിലാ...പളപളപ്പൻ മാലയാ...
പഴുതാര ലെവലിട്ട മീശയാ....
ചീനവലച്ചിരിയാ...കരിമീൻ ചേലുമാ
പയ്യൻ കടലുതള്ളിയ മുത്താണേ....
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts