നിന്നെ തൊടും (ഭയാനകം )
This page was generated on May 14, 2024, 4:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ഡോ: രശ്മി മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2018 12:38:17.
 നിന്നെ തൊടും പൂനിലാവ്, എന്നേം തൊട്ടതു നീയറിഞ്ഞോ...
നിന്നെ നോക്കണ മച്ചക വാനും എന്നേം നോക്കണ് നീയറിഞ്ഞോ...
ഒരേ മാനം...ഒരേ ചന്ദിരൻ... നിനക്കുമെനിക്കുമെന്തു മായം...

നിന്നെ തൊടും പൂനിലാവ്, എന്നേം തൊട്ടതു നീയറിഞ്ഞോ...

ചന്ദിരനെ ഞാൻ കോരിയെടുത്തു... എന്റെ കയ്യിൽ നിൻ മുഖമേ...
ചന്ദിരനെ ഞാൻ കോരിയെടുത്തു... എന്റെ കയ്യിൽ നിൻ മുഖമേ...
എത്ര കാലമകലെ നമ്മൾ, എങ്കിലും നാമെന്തരികെ...
എത്ര കാലമകലെ നമ്മൾ, എങ്കിലും നാമെന്തരികെ...
നിലാചന്തം.... നിന്നേം തൊട്ട്, എന്നേം തൊട്ട്...
നമ്മളും തൊട്ട്...

നിന്നെ തൊടും പൂനിലാവ്, എന്നേം തൊട്ടതു നീയറിഞ്ഞോ...
നിന്നെ നോക്കണ മച്ചക വാനും എന്നേം നോക്കണ് നീയറിഞ്ഞോ...
ഒരേ മാനം...ഒരേ ചന്ദിരൻ... നിനക്കുമെനിക്കുമെന്തു മായം...

നിനക്കുമെനിക്കുമെന്തു മായം...
നിനക്കുമെനിക്കുമെന്തു മായം....
നിനക്കുമെനിക്കുമെന്തു മായം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts