എൻ അൻപേ (നീലി )
This page was generated on April 26, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശരത്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ബോംബേ ജയശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 08 2018 16:51:43.

എൻ അൻപേ നീയിതെങ്ങു്...കല്ലായ് ഞാൻ കാത്തിരുന്നു
കുരുന്നേ...ഇലന്തേ...വഴിക്കൺ നട്ടു ഞാനിരുന്നു....
ആളും ഈ തീക്കടലിൽ...ഏറുന്നേ ഉൾത്തുയിരു്
വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ടു്...
ആരിരാരോ...ആരിരാരോ......
വാവുറങ്ങാൻ നേരമായി....

നെഞ്ചിടിപ്പിൻ താളമൊത്തു്...എൻ ഉയിരിൻ കാൽ നുണഞ്ഞു്
ഉള്ളിന്നുള്ളിൽ പ്രാണനേക്കാൾ പ്രാണനായ് നീ നിറഞ്ഞേ...
കണ്മുന്നിൽ നീ വളർന്നേ...സങ്കല്പം പൂത്തുലഞ്ഞേ....
അതിനിടെ ഒരു ഞൊടി കൺപൊത്തി നീ മാഞ്ഞോ...
ആരിരാരോ...ആരിരാരോ......
വാവുറങ്ങാൻ നേരമായി....

എൻ ചിറകിൻ ചൂടു പറ്റി..തത്തി നിൽക്കും കുഞ്ഞു പക്ഷി
പാഴ്‌മണലിൽ വാക്കുപോലെ തിരയിൽ നീ മായുന്നുവോ...
വീഴുന്നു തെന്നലിലായ് മാമ്പൂക്കൾ മുറ്റമതിൽ
കിലുങ്ങിടും കൊലുസ്സുമായ്‌ വന്നില്ലേ നീയിനിയും...
ആരിരാരോ...ആരിരാരോ......
വാവുറങ്ങാൻ നേരമായി....

എൻ അൻപേ നീയിതെങ്ങു്...കല്ലായ് ഞാൻ കാത്തിരുന്നു
കുരുന്നേ...ഇളന്തേ...വഴിക്കൺ നട്ടു ഞാനിരുന്നു....
ആളും ഈ തീക്കടലിൽ...ഏറുന്നേ ഉൾത്തുയിരു്
വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ടു്...
ആരിരാരോ...ആരിരാരോ......
വാവുറങ്ങാൻ നേരമായി....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts