പുതുമഴയിൽ (മാധവീയം )
This page was generated on April 29, 2024, 6:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസുധി
ഗാനരചനസുധി
ഗായകര്‍പി കെ സുനിൽ കുമാർ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 13:47:16.
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പൂന്തേനുതിരും നിന്നുടലഴകിൽ
ഉഷരസമലിയുമ്പോൾ
ശലഭം ഞാൻ സുഖലഹരിയിലലിയും
മതിയും രവിയും കൊതിയണിയും
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പൂന്തേനുതിരും നിന്നുടലഴകിൽ
ഉഷരസമലിയുമ്പോൾ
ശലഭം ഞാൻ സുഖലഹരിയിലലിയും
മതിയും രവിയും കൊതിയണിയും
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്

നിൻ ചിരിമണികളിലുതിരും പവിഴം
പകരും പരിലസ മധുരം മധുരതരം
പ്രണയസുഹാസിത മധുകര ഭാവം
നുകരും രസിതം പ്രതിനവ ജാലം
ചേതോഹരി നീ
സ നി ധ പ നി ധ പ ഗ
ധ പ ഗ സ നി ധ നി സ
ചേതോഹരി നീ അണയുമ്പോൾ
എന്നിൽ നിറയും അനുരാഗം
അലകടലായൊരു പ്രളയം തീർക്കും
അലകടലായൊരു പ്രളയം തീർക്കും
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്..

നീലാകാശപ്പൊയ്കയിൽ നീന്തും
പുണരും നീരദ മിഥുന മയൂഖങ്ങൾ
മന്ഥാക്ഷങ്ങളിലൊളിയും പ്രണയം
പകരും രാഗം പരിമൃദു രാസം
അനുഭൂതികളിൽ
സ നി ധ പ നി ധ പ ഗ
ധ പ ഗ സ നി ധ നി സ
അനുഭൂതികളിൽ ഋതുമതിയായ്
കുളിരിൽ മുങ്ങും അകതാരം
നിറയും പ്രണയപയോധിയിലലിയും
നിറയും പ്രണയപയോധിയിലലിയും

പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പുതുമഴയിൽ പുലരഴകിൽ
പുഴയൊരു നവവധുവായ്
പൂന്തേനുതിരും നിന്നുടലഴകിൽ
ഉഷരസമലിയുമ്പോൾ
ശലഭം ഞാൻ സുഖലഹരിയിലലിയും
മതിയും രവിയും കൊതിയണിയും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts