പുലരിപ്പൂ (സത്യം പറഞ്ഞാ വിശ്വസിക്കുവോ?)
This page was generated on April 29, 2024, 4:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംവിശ്വജിത്ത്
ഗാനരചനസുജേഷ് ഹരി
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:35:05.
പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റ് വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു
കളിച്ചു നടന്നില്ലേ,നീയെൻ്റെ
തൂവൽച്ചേല ഉലച്ചു കടന്നില്ലേ?

അന്തിക്കു വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ടു വരച്ചും
നീയെൻ്റെ ശ്വാസക്കാറ്റ്
പകുത്തു കുളിർന്നില്ലേ
മിഴിയിലയിൽ നോവിൻ
മഞ്ഞു പൊഴിച്ചു പുണർന്നില്ലേ

ഇനിയെന്നിൽ സ്വപ്നമുല്ല
പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ്
പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല
കൊഴിയുന്നനുരാഗപ്പൂക്കൾ
നീയതിനെ നാരിൽച്ചേർത്തു
കൊരുക്കില്ലെന്നറിയാം
എൻ പാട്ടിന് നിൻ്റെ
തംബുരു മീട്ടില്ലെന്നറിയാം

രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽച്ചേർത്തു
വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ
പോലും ഞാനില്ലെന്നറിയാം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts