വീഥിയിൽ മൺവീഥിയിൽ (ഗാനഗന്ധർവ്വൻ )
This page was generated on June 13, 2024, 7:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2019 18:49:44.
 വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ
ഈ രാ ചില്ലയിൽ കാറ്റാടുന്നിതാ
ഒരേകാന്ത നിശ്വാസമായ് (2)

വീണുടഞ്ഞൊരു ശംഖിലെ ആഴി തൻ മൗനമായ്
നിറയായി വരുന്നിതിലേ കനലോർമകൾ
നിറ ദീപങ്ങൾ മായുന്ന വേദിയിൽ നിഴൽ വീഴ്കയായ്
( വീഥിയിൽ.. )

കൂടൊഴിഞ്ഞു പകൽ കിനാകിളി
മൂടൽമഞ്ഞിൽ മായുന്നു
ഇഴ തകർന്നു പാടും വീണയിൽ
ഇടറിവീണു വെൺ തൂവൽ
മിണ്ടാതെ നിൽക്കാതെ കാലം പായുമ്പോൾ
ഉൾമിഴിയേതൊ ചിത്രങ്ങൾ കാണുന്നുവോ
വേർപെടുന്നൊരു വഴിയിലെ പാദതാളങ്ങളായ്
നിറയായി വരുന്നിതിലേ കനലോർമകൾ
നിറ ദീപങ്ങൾ മായുന്ന വേദിയിൽ നിഴൽ വീഴ്കയായ്

ഊർന്നുവീണു കനകനൂലിലായ്‌
കോർത്തിരുന്നൊരാ പുഷ്പങ്ങൾ
തിരിയണഞ്ഞു സായംസന്ധ്യതൻ
പുക പടർന്നു കണ്മുന്നിൽ
ഇന്നമ്പേറ്റമാൻ പോലെ ഓടിപോകുന്നു
നെഞ്ചിന്നോളം സ്വപ്നങ്ങളേ
ആളൊഴിഞ്ഞൊരു വഴിയിലേ പാദതാളങ്ങളായ്
നിറയായി വരുന്നിതിലേ കനലോർമകൾ
നിറ ദീപങ്ങൾ മായുന്ന വേദിയിൽ നിഴൽ വീഴ്കയായ്
( വീഥിയിൽ.. )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts