ഏതോ രാപ്പൂവിൽ (തെളിവ് )
This page was generated on April 16, 2024, 2:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംകല്ലറ ഗോപന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2019 18:39:27.
 ഏതോ...രാപ്പൂവിൽ....
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
വീശും...രാക്കാറ്റിൽ....
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ
വീണ്ടും മദഭരമേതോ ശ്രുതി മീട്ടി ഉടലിൻ ഇഴകൾ
താനേ മുറുകുന്നു
ഏതോ...രാപ്പൂവിൽ.....
പരിമള ദൂതായ് മൗനം കിനിയുമ്പോൾ

ആകാശ ദീപങ്ങൾ മാഞ്ഞു
പുതുമഴ തഴുകിയ യാമിനിയുണരുകയായ്
മേഘങ്ങൾ താനേയലിഞ്ഞു....
ഒരു തുടി കരളിലുണർന്ന് കിതക്കുകയായ്
കായലോരങ്ങൾ കാറ്റിലുന്മാദ നൃത്തമാടുന്ന
ലഹരിയിതാ കൈത പൂക്കുന്ന
നേരമായ് മണം വന്നു പുൽകുന്ന യാമമിതാ
ശ്വാസമൗനങ്ങൾ ഒന്നു ചേരുന്ന സമയമിതാ...
ഏതോ...രാപ്പൂവിൽ....
പരിമള ദൂതായ് മൗനം കിനിയുമ്പോൾ

ഏകാന്ത വാതിൽ തുറന്നു
പുളകിത മൂക മനോഹര വിസ്‌മൃതിയായ്
ഏതോ വിരൽപ്പാടുണർന്നൂ
വിസ്മയ സ്വരലയ മധുരിത നിർവൃതിയായ്
തരളഗാത്രിയായ് ഭൂമി പാടുന്ന
ഭാവഗീതങ്ങൾ ഉതിരുകയായ്‌
ഈറനാർന്നൊരീ ഹരിത കഞ്ചുകം
കാറ്റിലഴിയുന്ന നേരമായ്
അഗ്നിനാളങ്ങൾ സംഗമിക്കുന്ന സമയമായ്....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts