തന്താന .. തീർത്ഥക്കുളക്കരയിൽ (വേളാങ്കണ്ണി മാതാവ് )
This page was generated on May 7, 2024, 3:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:39:48.
തന്താനാന തീർത്ഥക്കുളക്കരയിൽ അമ്മ ദർശനം തന്നല്ലോ
മനസ്സു നിറഞ്ഞല്ലോ പശുവിൻ പാൽ മകനങ്ങുവാങ്ങിക്കൊടുത്തല്ലോ
കഴനിയെല്ലാം പശുമാടുകളും കുടം കുടമായ് പാൽ ചൊരിയും
തങ്ക തകയൊളീ മിന്നും തങ്കക്കിങ്ങിണി മണിമുടിയും
അകവും മുഖവും തെളിഞ്ഞല്ലോ അമ്മയുമിങ്ങു വന്നല്ലോ
കാട്ടിലും മേട്ടിലും വളരുന്നു കരിമ്പ് – കതിരൊരുമഴുമായുയരുന്നു
വീട്ടിലും വെളിയിലും വിളഞ്ഞല്ലോ വാഴ
വീശിയ തെന്നലിൽ വിരിഞ്ഞു പൂക്കൈത (തന്താനാനാ.....)

ആലയവിളക്കിൻ അലർത്തിരിപോലെ അൻപെന്ന പൂവും മലരുന്നു
ശിലവും ദൈവഭക്തിയും ചേർന്നാൽ
ചിരിക്കുമെന്നാളു മനുഷ്യനീ മണ്ണിൽ (തന്താനാനാ...)
ചെന്നെന്മണിയിൽ മുഖം കാട്ടി ചിരിച്ചു കറക്കാതെൻ ചെറുമാ
എന്നെക്കണ്ടുംകാണാതെ എന്തേ നിൻ ആശകളമ്മയറിഞ്ഞെന്നോ
മകരക്കൊയ്ത്തു കഴിഞ്ഞെന്നാൽ മംഗളമേളം മുഴങ്ങില്ലേ (തന്താനാനാ....)

ആർക്കുമൊരഴലില്ല നെഞ്ചിൽ ഇരുളും ഇനിയുണ്ടോ
കാക്കും ഒരു ദൈവം വന്നു കരുണ പൊഴിഞ്ഞല്ലോ
അരിവാൾ എടുത്തുതരും കൈയ്യാൽ അമൃതമെടുത്തു തരും
തിരുന്നാൾ വരുന്നല്ലോ നിനക്കു ചിരിയും വരുന്നെന്നേഴു... (തന്താനനാ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts