ഞാൻ നിന്നെ കിനാവ് കണ്ടെടി (ആനയും അമ്പാരിയും )
This page was generated on April 29, 2024, 2:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംശ്യാം
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2020 06:23:08.
ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ
നീ ചിരിച്ചതും... മൊട്ടുവിരിഞ്ഞതും...
നീ ചിരിച്ചതും മൊട്ടുവിരിഞ്ഞതും
നമ്മളൊന്നായ് കെട്ടിപ്പിടിച്ചതും
ആരാരും കണ്ടില്ലെടി
ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ

തേനും പാലും തന്നല്ലോ ഓമനമുത്തം തന്നല്ലോ
നീ എനിയ്‌ക്കായ് കണ്ണാലെ ഒരു താമരമാല തന്നല്ലോ
(തേനും പാലും...)
കരിവള പാട്ടുപാടി കാൽത്തള താളംകൊട്ടി - 2
കാമദേവൻ വന്നു നമുക്കൊരു കല്യാണപ്പന്തലുകെട്ടി
ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ

ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട്ബീറ്റ്
നീയാണെൻ ജീവൻ ജീവന്റെ കീഹോൾ
(ഹലോ മൈ...)
ഊട്ടിക്കുപോകാം ഹണിമൂണിനുപോകാം - 2
ലലലലാ...
ഹണിമൂൺ കഴിഞ്ഞാൽ പണമെല്ലാം തീർന്നാൽ - 2
അലഞ്ഞു തിരിഞ്ഞു ഒതുങ്ങി പതുങ്ങി നാം പോരില്ലേ
ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട് ബീറ്റ്
നീയാണെൻ ജീവൻ ജീവന്റെ കീഹോൾ

കൂട്ടിന്നു പോരില്ലേ ആട്ടം നീ ആടില്ലേ - 2
വീട്ടിൽ കൂടെ പൊറുക്കേണ്ട മുറപ്പെണ്ണല്ലേ
അംബാസിഡർ കൊണ്ടുവരാം ഓസ്റ്റിൻകാർ കൊണ്ടുവരാം - 2
അണിഞ്ഞു ചമഞ്ഞു ഒരുങ്ങി ഒരുങ്ങി നീ വരില്ലേ
ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട്ബീറ്റ്
നീയാണെൻ ജീവൻ ജീവന്റെ കീഹോൾ

ആ... ആ...ആ‍... ആ...
കണ്ടൂ കണ്ടൂ കൈക്കലാക്കി കണ്മണിയാളെ ഇന്നുഞാന്‍ - 2
കണ്മുനകൊണ്ട് കുടുക്കിലാക്കി പെണ്‍കിളിയാളെ ഇന്നുഞാന്‍
തട്ടമിട്ട പെണ്‍കൊടിയാളെ തട്ടിക്കൊണ്ടുപോകും - 2
മുത്തുകൊണ്ടു ഞാനവളുടെ...
മുത്തുകൊണ്ടു ഞാനവളുടെ മേനിയാകെ മൂടും
കണ്ടൂ കണ്ടൂ കൈക്കലാക്കി കണ്മണിയാളെ ഇന്നുഞാന്‍ - 2

മൊഞ്ചത്തീ തങ്കമഞ്ചത്തില്‍ നിന്നെ റാഞ്ചിക്കൊണ്ടുപോകും - 2
നെഞ്ചിൽ കിളിക്കൊഞ്ചല്‍ വരും പഞ്ചവര്‍ണ്ണക്കിളിക്കൊഞ്ചല്‍ വരും - 2
പഞ്ചാരമാവിന്റെ കൊമ്പത്ത് ഞാനൊരു കിളിക്കൂട് കൂട്ടും
കണ്ടൂ കണ്ടൂ കൈക്കലാക്കി കണ്മണിയാളെ ഇന്നുഞാന്‍

കണ്ടൂ കണ്ടൂ കൈക്കലാക്കി കണ്മണിയാളെ ഇന്നുഞാന്‍ - 5



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts