പെയ്യും നിലാവുള്ള (മണിയറയിലെ അശോകൻ)
This page was generated on May 1, 2024, 12:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംശ്രീഹരി കെ നായർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 04:54:58.
പെയ്യും നിലാവുള്ള രാവിൽ
ആരോ.....ആരോ......
ആമ്പൽ മണിപ്പൂവിനുള്ളിൽ
വന്നേ..... ആരോ
വാർമേഘവും വെൺതാരവും
മഞ്ഞും കാറ്റും...
കാണാതെ താഴെ വന്നേ
മായാ..... മോഹം
ഇരുമിഴികളിലണിവിരലൊടു
തൂവുന്നു പൂവിൽ ആരോ...

വേനൽക്കിനാവിൻ തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ ചേരുന്നതാരോ
തൂമാരിവില്ലിൻ ചായങ്ങളാലെ
ഉള്ളം തലോടാൻ കൈനീട്ടിയാരോ
കാതോരം വന്നോരോ നിമിഷത്തിൽ ഈണങ്ങൾ മൂളും ആരോ
മൗനം പോലും തേനായ് മാറ്റും ആരോ
മേഘം..പോലെ.....
മഴനീർക്കുടമനുരാഗം
തോരാതെ തന്നേ ആരോ....

രാത്തീരത്തിൻ ആമ്പൽപ്പൂവോ
മാനത്തേ മോഹത്തിങ്കളോടു ചേരും നേരം
പ്രേമത്തിൻ ആദ്യ സുഗന്ധം
ഇരവതിൻ മിഴികളോ
ഇവരെ നോക്കി നിൽക്കും
ഇഴമുറിയാ കാവൽ പോലെ ആരോ
ദൂരെ ആത്മാവിൻ ഗീതം പാടും
ഏതോ.....മേഘം...
മഴനീർക്കുടമനുരാഗം
തോരാതെ പെയ്യുന്നേ.......

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts