കഥ പാടൂ കാലമേ നീ (ആണും പെണ്ണും)
This page was generated on April 28, 2024, 5:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ബിജിബാല്‍ ,ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2022 14:48:12.
കഥ പാടു് കാലമേ നീ....ഗതി മാറി വേറെ വേറേ...
ആണിന്റെ ചൂരു്...പെണ്ണിന്റെ ചൂരു്
ആഴത്തിൽ പൊള്ളും ശീലുകൾ
നേരോടെ നീ പാടു്......

ഒരാളുമൊരാളുമൊന്നല്ലെങ്കിലും
ആണായാൽ അകമതിലൊളിയണ ​​​​​​​പൊതുനിറ-
മൊരേടുമൊരേടുമൊന്നല്ലെങ്കിലും....
ഏതു പെണ്ണിൻ കഥയിലും കാണും അൻപിൻ നീർപ്പുഴ
സ്നേഹത്തെയുരിഞ്ഞ കാമമോ
കാമവും മോഹവും മാഞ്ഞുപോം ഉണ്മയോ.....

കഥയൊന്നേ കാലമാകെ...ഉടലൊന്നേ ആടവേറെ
ആണിന്റെ ചൂരും പെണ്ണിന്റെ ചൂരും
വാഴ്‌വിന്റെ ചൂടും ചന്തവും.....
നേരോടെ നീ പാടു്...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts