വിശദവിവരങ്ങള്‍ | |
വര്‍ഷം | 1958 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:14.
മായമീ ലോകം മായുമീ ശോകം നീയതിൽ വെറുതെ ഖേദമിയലരുതേ ഈമരത്തിൻ പൂന്തണലിൽ പ്രേമഗാനം കേൾക്കുകില്ല പാടത്തിന്റെ പൊൻവരമ്പിൽ മാടത്തക്കിളി പാടുകില്ല (മായമീ) നീളെ നീളെ ശൂന്യമായി നീണ്ട വയലും നീലമലയും നിന്റെ കണ്ണിൽ ഇരുൾ നിറഞ്ഞു നിൻ കിനാവുകൾ പോയ് മറഞ്ഞു അംബരപ്പൂമേടയൊന്നിൽ അമ്പിളിക്കല മിന്നിടട്ടെ ആയതു കണ്ടാസ്വദിപ്പാൻ ആരു നീയതാഗ്രഹിപ്പാൻ (മായമീ) നിന്റെ മോഹം നിന്റെ ദേഹം നിൻ മനസ്സിൽ നിറയും സ്നേഹം (നിന്റെ) നീ മയങ്ങും ഈ മണ്ണിൻ പ്രേമപൂജയ്ക്കേകു നീ പ്രേമപൂജയ്ക്കേകു നീ |