നെഞ്ചിലെ ചില്ലയിൽ (മൈക്കിൾസ് കോഫി ഹൌസ് )
This page was generated on April 28, 2024, 8:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംറോണി റാഫേല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ഹരിശങ്കർ ,നിത്യ മാമ്മൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2024 12:10:22.
നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും
നീരമെൻ ചാരെയായ് നീയാരോ
നീയേ കൂട്ടായ് മൺപാതയിൽ എന്നും
ഈറൻ മഞ്ഞായ് കൺപീലിയിൽ തൂവും
മനമാകെ മൗനം മഴ ചാറുന്ന രാവല്ലേ
ഒരു നോക്കിൽ നമ്മൾ ഇഴ ചേരുന്ന ജീവനല്ലേ
(നെഞ്ചിലെ ചില്ലയിൽ)

കണ്ണാടി വെൺവാതിൽ ചില്ലായി കണ്ണിൽ
കാണുന്നു ഞാനെന്നെ ഇന്നാദ്യമായ്
ആഴങ്ങളിൽ നമ്മൾ ഏതോ കിനാവിൻ
ഈറൻ പുതച്ചൊന്നായ് ചേരുന്നുവോ
ആത്മാവിനാകാശം മിന്നിത്തെളിഞ്ഞേ
രാവിന്നു മേലെ നീ വന്നു നിൽക്കേ
എന്നുള്ളിലെ തിങ്കളേ
(നെഞ്ചിലെ ചില്ലയിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts