അന്നൊരു നാള് കന്നിനിലാവ് പെയ്യണ (മേരീ ആവാസ് സുനോ)
This page was generated on April 27, 2024, 5:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സന്തോഷ്‌ കേശവ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 10:11:51.

അന്നൊരു നാളു് കന്നിനിലാവു് പെയ്യണ നേരത്തു്
വാനോരു തന്നു് കയ്യിലു് വന്നു് ചിത്തിര കുഞ്ഞോളു്
അന്നൊരു നാളു് കന്നിനിലാവു് പെയ്യണ നേരത്തു്
വാനോരു തന്നു് കയ്യിലു് വന്നു് ചിത്തിര കുഞ്ഞോളു്.....
കയ്യിലെടുത്തു് ഉമ്മ കൊടുക്കാൻ ആരോരുമില്ലാതെ
തന്നെയിരുന്നു് കണ്ണു നനഞ്ഞു് ഇത്തിരി കുഞ്ഞോളു്.....
അമ്പിളി റാന്തലു് തെളിഞ്ഞു വാനിലു്...
കണ്ണേറു വെയ്ക്കാതെ കിങ്ങിണി കാറ്റ്....

കുഞ്ഞുമണിത്തുമ്പിയോടൊന്നിച്ചു് ചെമ്പക കുന്നിലു് തുള്ളിയുറഞ്ഞു വരാം
ചെണ്ടുമല്ലിപ്പൂവിന്റെ ചുണ്ടിലു് വണ്ടിനോടൊന്നിച്ചു കണ്ണാരം പൊത്തി വരാം
മിന്നൽക്കൊടി കണ്ണിൻ മണീ....നെഞ്ചിൻ മിടി അൻപിൻ മൊഴീ....
വിങ്ങല്ലേ നീ ഓമൽ പൂങ്കിടാവേ.....
അന്നൊരു നാളു് കന്നിനിലാവു് പെയ്യണ നേരത്തു്
വാനോരു തന്നു് കയ്യിലു് വന്നു് ചിത്തിര കുഞ്ഞോളു്.....
കയ്യിലെടുത്തു് ഉമ്മ കൊടുക്കാൻ ആരോരുമില്ലാതെ
തന്നെയിരുന്നു് കണ്ണു നനഞ്ഞു് ഇത്തിരി കുഞ്ഞോളു്.....

കുന്നിമണി കുന്നിന്റെ തുഞ്ചത്തെ പുന്നാക ചോട്ടിലു് മിണ്ടിപ്പറഞ്ഞിരിക്കാം
കള്ളിക്കുയിലമ്മ പറക്കുമ്പം പിന്നാലെ ചെന്നിട്ടു് കയ്യോടെ കൂട്ടി വരാം
കണ്ണാന്തളീ നിന്നോടൊപ്പം ചങ്ങാതിയായ് ഞാനുണ്ടെടീ.......
പോകാതെ നീ ഓമൽപ്പൂംകിടാവേ......
അന്നൊരു നാളു് കന്നിനിലാവു് പെയ്യണ നേരത്തു്
വാനോരു തന്നു് കയ്യിലു് വന്നു് ചിത്തിര കുഞ്ഞോളു്......
കയ്യിലെടുത്തു് ഉമ്മ കൊടുക്കാൻ ആരോരുമില്ലാതെ
തന്നെയിരുന്നു് കണ്ണു നനഞ്ഞു് ഇത്തിരി കുഞ്ഞോളു്.....
അമ്പിളി റാന്തലു് തെളിഞ്ഞു വാനിലു്...
കണ്ണേറു വെയ്ക്കാതെ കിങ്ങിണി കാറ്റ്....
തുമ്പപ്പെണ്ണിൻ മിഴിയിനി നനയരുതേ.....
ചുണ്ടിൽ ചിന്തും ചിരിയിനി ചിതറരുതേ....
പിഞ്ചിൻ നെഞ്ചം ഒരുതരി ഇടറരുതേ....
പൊള്ളും നോവിൻ കനലിലു് പിടയരുതേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts