ഗാനമേ (മധുരം )
This page was generated on May 21, 2024, 6:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സൂരജ് സന്തോഷ് ,നിത്യ മാമ്മൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2022 11:32:35.
 ഗാനമേ തന്നു നീ തീരാ മധുരം
വർഷമായ് പ്രാണനിൽ പെയ്യും മധുരം

കാത്തു ഞാൻ വരമായ് ഇനി നാം ചേരും ഈ നിമിഷം
ഗാനമേ തന്നു നീ.... തീരാ മധുരം

നീ ഓർമ്മതൻ തീരങ്ങളിൽ അനുഭൂതിയായ് ഇന്നും ഒഴുകി
നിൻ സൗരഭം മായാതെ എന്നും ഇട നെഞ്ചിൽ ഞാൻ നിന്നെ കരുതി
ഏതോ ഇരുളിൽ ചേതോഹരമായ്
നിറ ദീപം പോലെ തെളിയുന്നു നീ... തെളിയുന്നു നീ...

ഏകാന്തമെൻ രാവുകൾ തേടും നിലാവേ വരൂ
നോവേറും ഈ വേളകൾ
മായുന്നൊരീണം തരൂ
അകമേ... പകരൂ...
ഉയിരായി... ഇനി നീ കിനാവഭയം.....

ഗാനമേ തന്നു നീ
തീരാ മധുരം
കാത്തു ഞാൻ
വരമായി
ഇനി നാം ചേരും ഈ നിമിഷം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts