ഈറൻ നിലാ (മേരീ ആവാസ് സുനോ)
This page was generated on June 12, 2024, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 10:16:21.

ഈറൻ നിലാ ഈ വെണ്ണിലാ...പാടും നിലാ മായാനിലാ...
ഇരവുപകലുകൾ ഒഴുകി നിറയണ നേരിൻ നിലാ....
നറു നിലാ........
ഈറൻ നിലാ ഈ വെണ്ണിലാ...പാടും നിലാ മായാനിലാ...

കണ്ണു ചിമ്മി നിന്ന വാനവും കറങ്ങണ ഭൂമിയും
സ്വകാര്യം പറഞ്ഞേ...അതു മണി നിലാ...
രാവെഴുതുമേതോ കവിത പോലെ മണ്ണിൽ നിലാ...
കാതൽമൊഴി നിലാ.....
ഈറൻ നിലാ ഈ വെണ്ണിലാ...പാടും നിലാ മായാനിലാ.....

എന്റെ കുഞ്ഞു നെഞ്ചിനുള്ളിലായ് കനിവിന്റെ പാൽക്കുടം
ഇതാരോ ചുരന്നേ....അതു പനിനിലാ......
ലാത്തിരികളായി ഉയിരിലെരിയും ജീവൻ നിലാ....
തിങ്കൾ ചിരി നിലാ.....
ഈറൻ നിലാ ഈ വെണ്ണിലാ...പാടും നിലാ മായാനിലാ...
ഇരവുപകലുകൾ ഒഴുകി നിറയണ നേരിൻ നിലാ....
നറു നിലാ........ malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts