പറയാതെ വന്നെൻ (ബ്രോ ഡാഡി )
This page was generated on May 7, 2024, 2:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംദീപക്‌ ദേവ്‌
ഗാനരചനലക്ഷ്മി ശ്രീകുമാർ
ഗായകര്‍എം ജി ശ്രീകുമാർ ,വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2022 09:07:37.

പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ
ഓ...ഓ...ഓ......

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ
ഓ...ഓ...ഓ.....

നിന്നിലലിയുന്നേ എന്നുയിരു മെല്ലേ
നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ ഹേയ്
തമ്മിലറിയുന്നേ വാക്കു തിരയാതെ
കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറുമോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ
ഓ...ഓ...ഓ.....

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ
ഓ...ഓ...ഓ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts