പറുദീസ (ഭീഷ്മപർവ്വം )
This page was generated on May 2, 2024, 11:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസുശിൻ ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശ്രീനാഥ് ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2022 10:38:04.

ഈ വാനിൻ തീരങ്ങൾ തെളിയുന്നൂ
കാണാത്ത ലോകം നാം അണയുന്നൂ
ആഴങ്ങൾ തീരാതീ കടൽപോലെ കഥകൾ നീളുന്നൂ....
ഇവിടെ ആരാരും...കരയുകയില്ലാ
ചിരികൾ ആരാരും...തടയുകയില്ലാ
പഴയ നോവിന്റെ കയ്പ്പൊന്നും...ഇല്ലാ
പുതിയ ജന്മം ഇതാണു നിൻ...പറുദീസ
പറുദീസ......

നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ
നീയെന്നും ഞാനെന്നും തിരിവില്ലാതുലകം ഒരുപോലെ
പാടുന്നോർ പാടട്ടെ....കഴിയുവോളം
ആടുന്നോർ ആടട്ടെ....തളരുവോളം
ചേരുന്നോരൊന്നായി ചേരട്ടെ...വേഗം
അതിനു കെല്പുള്ള ഭൂമി നിൻ...പറുദീസ
പറുദീസ.....

ഇവിടെ ആരാരും...കരയുകയില്ലാ
ചിരികൾ ആരാരും....തടയുകയില്ലാ
പഴയ നോവിന്റെ കയ്പ്പൊന്നും...ഇല്ലാ
പുതിയ ജന്മം ഇതാണു നിൻ...പറുദീസ
പറുദീസ......
പറുദീസ......പറുദീസ......പറുദീസ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts