ഈറൻ കാറ്റിൻ (ഗില ഐലൻഡ് )
This page was generated on April 28, 2024, 5:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംമനു കൃഷ്ണ
ഗാനരചനഷിനോയ്
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2023 18:39:46.
 ഈറൻ കാറ്റിൻ പൊൻവീണയിൽ
രാവിൻ കൈകൾ മീട്ടുന്നൊരാ
നോവിൻ ഗാനം കേൾക്കാതെയായ്
വിരഹം അലിയും നിമിഷമായ്
ഇന്നെൻ വഴികളിൽ പ്രണയമധുരം ഒഴുകുമോ
എന്നെ പുണരൂ നീ
സിരകളുണരും ലഹരിയായ് നീ

നീറുന്നുണ്ടെൻനെഞ്ചിൽ കനലുകൾ
നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ
കാണുന്നുണ്ടോ ഓരോരോ നിമിഷവും
തീ ആളും പോലേതോ കനവുകൾ

മിന്നൽ പിണറുകൾ വിണ്ണിൽ വിടരവെ
എന്നിൽ പൊഴിയുമോ നീയാകും സ്നേഹത്തിൻ കണികകൾ
ഇന്നെൻ വനികളിൽ പ്രണയ ശലഭമണയുമോ
എന്നിൽ അലിയൂ നീ
മദനഭരിത നിമിഷമായ് നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts