കാണാ കുയിലേ (ബ്രോ ഡാഡി )
This page was generated on April 29, 2024, 7:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംദീപക്‌ ദേവ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍എവുഗിൻ ഇമ്മാനുവൽ ,ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2022 09:08:16.

ആരും കാണാതെന്നും ആരോടും ചൊല്ലാതെ
കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം
ഞാനും നീയും തേടും നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും
നിൻ നാണം കാണാനായ് നിൻ കോപം വാടാനായ്
എന്നാളും നിഴലായ് തണൽ ഏകിടാം ഈ ജീവനിൽ
നിന്നോരം മാറാതെങ്ങും മായാതെ.....

കാണാ കുയിലേ...കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ...കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ....

ഓരോ രാവും നീയും താരാട്ടായ് മാറുമ്പോൾ
ഓരോ നോക്കും വാക്കും നീയാകുമ്പോൾ
പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ
താനേ നിൻ കാവൽ കണ്ണാകാം
നിൻ ഓമൽ കൂടേറാം ഉള്ളാകെ പകരാം
പറയാക്കിനാവായ് നീ വരൂ
എന്നോരം മാറാതെങ്ങും മായാതെ ....

കാണാ കുയിലേ...കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ...കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ....

ആതിരാവിന്റെ വാതിലിൽ പൂവു ചൂടുന്ന താരമേ
പുലരാൻ വൈകുമോ ഇനി രാവേറുമോ
കണ്ണോരം കാണും മോഹം നേരാണോ....
പതിയെനീങ്ങുന്ന നേരമേ...വെറുതെ വേഗത്തിൽ ഓടുമോ
അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാദാഹം നേടാനോ....
പകുതി തീരാ കവിത പോലെ...അകലെ നിൽപ്പൂ നീ വരാതെ
പുതിയൊരാനന്ദമോ പതിവുകൾ ദൂരെയോ
വാനിൽ ഊഞ്ഞാൽ താഴെയാണോ...പ്രണയമാം ജാലമോ...

കാണാ കുയിലേ...കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരൂ
കാണാ കുയിലേ...കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തേടൂ.....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts