കാണാത്തതെല്ലാം (രണ്ടിടങ്ങഴി )
This page was generated on April 19, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:15.
 
കാണാത്തതെല്ലാം കാണുന്നു ഹാ നീ
കരുതാത്തതെല്ലാം കൈവന്നിടുന്നു
എന്തൊരു കാഴ്ചയിതെന്തു പരീക്ഷണം
എന്തു ചെയ്യേണ്ടു ഞാനിന്നേരം

യാമങ്ങള്‍ നീങ്ങി പിരിഞ്ഞിതെല്ലാരും
മാടങ്ങളെല്ലാമുറങ്ങിയെന്നാലും
കണ്ണിമപൂട്ടാതെ കാത്തിരിപ്പൂ രണ്ടു
കണ്ണുകള്‍ മാത്രമിതാ നിനക്കായു്

നിന്റെ സുഖത്തിനായു് നിന്‍ പ്രിയമൊന്നിനായു്
നിന്നെ നിഴല്‍ പോലെ പിന്‍ തുടര്‍ന്നു്
നില്‍ക്കയാണീ രണ്ടു നീലമിഴികളും
നീയൊന്നു വീണ്ടുമുണര്‍ന്നു കാണാന്‍
കണ്ണു തുറന്നു കാണാന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts